മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ നാനാ പാടോലെ രാജിവെച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന് കൈമാറി.
മഹാരാഷ്ട്ര കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് നീക്കം. ഡല്‍ഹിയില്‍ ചെന്ന് ഹൈക്കമാന്‍ഡിനെ കണ്ടശേഷമാണ് രാജി. വിദര്‍ഭയില്‍ നിന്നുള്ള കര്‍ഷക നേതാവാണ് നാനാ പട്ടൊലെ.
ഭണ്ഡാര ജില്ലയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എ ആയ നാനാ പടോലെ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ബാലസാഹേബ് തോറാട്ടിന് പകരമാണ് അധ്യക്ഷ സ്ഥാനത്തേക്കെത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.
2014 ല്‍ ബി.ജെ.പി എം.പിയായിരുന്ന പട്ടോലെ മോദി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങളെ തുടര്‍ന്ന് പിന്നീട് രാജിവെച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.