റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 303 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൂന്നുപേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 297 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,692,48 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി.
ആകെ മരണസംഖ്യ 6,389 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,162 ആയി കുറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവും ആണ്.