ന്യൂ ഡല്‍ഹി:രാജ്യത്ത് ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതക വിലയും. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 726 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വര്‍ധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15-ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 726 ആയി ഉയര്‍ന്നു.