പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റി എഫ്സിക്കെതിരെ 1-2നാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്.
വിസെന്റെ ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. 67-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആഡം ലെ ഫോണ്ട്രെയാണ് വിജയഗോള്‍ നേടിയത്.
മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദറിന്റെ മികച്ച പ്രകടനവും മുംബൈക്ക് തുണയായി. അമരീന്ദര്‍ തന്നെയാണ് ഹീറോ ഓഫ് ദ മാച്ച്.
ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈയ്ക്ക് മൂന്നു പോയിന്റ് കൂടി ലഭിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോല്‍വിയാണിത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.