ജിന്ദ്: ഹരിയാനയില്‍ കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നുവീണു. ജിന്ദില്‍ കര്‍ഷക നേതാവായ രാകേഷ് ടികായത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
രാകേഷ് ടികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. സ്റ്റേജ് തകര്ന്നുവീെുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹരിയാന ഖാപ്പാണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ നിരവധി കിസാന്‍ പഞ്ചായത്തുകള്‍ ഹരിയാനയില്‍ സംഘടിപ്പിക്കുന്നുണ്ട്.