ബെംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല ആശുപത്രി വിട്ടു. ജയില്‍വാസത്തിനും കൊവിഡ് ബാധയെ തുടര്‍ന്നുള്ള ഇടവേളയും അടക്കം നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ സ്വതന്ത്രയാവുന്നത്. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
വരും ദിവസങ്ങളില്‍ ശശികല ബെംഗളൂരുവില്‍ തുടരും. പിന്നീട് തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങും. അതേസമയം ശശികലയെ പിന്തുണക്കുന്നവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പുമായി എടപ്പാടി പളനിസ്വാമി രംഗത്ത് വന്നു. ശശികലയെ അനുകൂലിച്ച മൂന്ന് ജില്ലാസെക്രട്ടറിമാരെ നേരത്തെ പുറത്താക്കിയിരുന്നു. ശശികലയുടെ ജയില്‍ മോചനത്തിന് പിന്നാലെ അണ്ണാഡിഎംകെയില്‍ പോര് കനക്കുകയാണ്.