ലഖ്നൗ: ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദുവാന്‍ ജില്ലയിലാണ് സംഭവം. ഒക്ടോബറില്‍ നടന്ന സംഭവം വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് പുറംലോകം അറിഞ്ഞത്.
അറസ്റ്റിലായ പ്രതികളില്‍ 15നും 17നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറയുന്നു. 30 കാരിയായ ദളിത് യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയെ പാടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ വിഡിയോ 300 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് വിവരം.