ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. 29ന് രാത്രി 11 മുതല്‍ 31 ന് രാത്രി 11 വരെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയും പ്രദേശത്തുനിന്ന് കര്‍ഷകര്‍ പിരിഞ്ഞു പോകണമെന്ന് നാട്ടുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആവശ്യപ്പെട്ടതിനും പിന്നലെയാണ് നടപടി.
നേരത്തെ സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ കുട്ടത്തോടെ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചിരുന്നു.