ന്യൂ ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തെക്കുറിച്ച് വ്യക്തമാക്കും.
അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ റിപ്പോർട്ട് വിശകലനം ചെയ്യും. 2021-22 സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 11 ശതമാനമാകുമെന്ന പ്രവചനം റിപ്പോര്‍ട്ടിൽ ഉളളതായാണ് പുറത്തുവരുന്ന സൂചന.