ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് 18,855 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയര്‍ന്നു. ഇവരില്‍ 1,03,94,352 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ 1,71,686 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 20,746 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,010 ആയി. വാക്സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 29,28,053 പേര്‍ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.