അബുദാബി: യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. ഇതേ തുടര്‍ന്ന് ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള രാജ്യാന്തര വ്യാപാരപാത യുകെ അടച്ചു. യുഎഇയ്ക്ക് പുറമെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ ബ്രിട്ടണ്‍, ഐറിഷ് പൗരന്മാര്‍ക്കും യുകെ പൗരത്വമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. പക്ഷേ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ലൊക്കേറ്റര്‍ ഫോമും ഇവര്‍ കയ്യില്‍ കരുതണം. കൂടാതെ സ്വന്തം വീടുകളില്‍ 10 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. അല്ലാത്ത പക്ഷം 500 പൗണ്ട് വീതം പിഴ ഒടുക്കണമെന്ന യുകെ ഗതാഗത മന്ത്രി ഗ്രാന്‍ഡ് ഷാപ്പ്‌സ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, എമിറേറ്റ്‌സ്, എത്തിഹാദ് അവരുടെ വെബ്‌സൈറ്റുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ റൂട്ടിലേക്കുള്ള വിമാനം ബുക്ക് ചെയ്തവര്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും അതാത് വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും ദുബായ് വിമാനത്താവള അധികൃതരും അറിയിച്ചിട്ടുണ്ട്. ഇനി യുഎഇയില്‍ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനുള്ളവര്‍ നേരിട്ടല്ലാതെയുള്ള വിമാനങ്ങളില്‍ എത്തണമെന്ന് ബ്രിട്ടീഷ് ഗതാഗത വകുപ്പ് അറിയിച്ചു.