ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്നും കര്‍ഷക സംഘടനകള്‍ പിന്മറിയതിന് പിന്നാലെ നിലപാട് ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസംഘടനകളുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശം കര്‍ഷകര്‍ അംഗീകരിച്ചാല്‍ മാത്രമെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടത്തുവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അതിനിടെ സമരവേദിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് സംഘടനാ നേതാക്കളോട് ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇവിടെ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ജലപീരങ്കിയും എത്തിച്ചു.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാലിന് പൊലീസ് നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. നിയമ നടപടികള്‍ എടുക്കാതെയിരിക്കാന്‍ കാരണം അറിയിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരോട് സര്‍ക്കാരിന് പിടിവാശിയില്ലെന്നും അവരെ ദുരുപയോഗം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.