ന്യൂഡല്‍ഹി: യഥാര്‍ഥ കര്‍ഷകര്‍ ഡല്‍ഹി വിട്ട് അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഡല്‍ഹിയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ചിലരുടെ അക്രമം അംഗീകരിക്കാനാകില്ല. ഇത് നല്ല പേര് നഷ്ടമാക്കും. കര്‍ഷക സമരനേതാക്കള്‍ ട്രാക്ടര്‍ റാലി റദ്ദാക്കിയെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിംഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടിയിരുന്നു. ഉച്ചയോടെയാണ് ഡൽഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി.
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്. കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡൽഹി പൊലീസ് റോഡുകളും അതിർത്തികളും അടയ്ക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
അതേസമയം, കര്‍ഷകവിരുദ്ധ നിയമങ്ങളെ തള്ളിപ്പറഞ്ഞും സമരത്തിനിടെ അരങ്ങേറിയ അക്രമങ്ങള അപലപിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ‘ഹിംസ ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ല. ആർക്ക് വേദനിച്ചാലും നഷ്ടം നമ്മുടെ രാജ്യത്തിനാണ്. ഈ രാജ്യത്തിന്‍റെ ഭാവിക്കായി കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുക’- അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.