കശ്മീര്‍: ജമ്മു കശ്മീർ-പഞ്ചാബ് അതിർത്തിക്കടുത്തുള്ള കത്വ ജില്ലയിലെ ലഖാന്‍പൂരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകട സമയത്ത് ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരേയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി കത്വ എസ്.എസ്.പി ശാലീന്ദര്‍ മിശ്ര പറഞ്ഞു.
ഇരുവരുടെയും നില ഗുരുതരമാണ്. എച്ച്.എൽ.എൽ ധ്രുവാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് വിവരം.