മുംബൈ: പഴയ 100,10,5 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ആര്‍ബിഐ ഔദ്യോഗിക ട്വിറ്ററിലുടെ അറിയിച്ചിരിക്കുന്നത്.
2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പഴയ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങുന്നു എന്ന കുപ്രചരണം ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ കള്ളപ്പണ ഇടപാടുകള്‍ ഇല്ലാതാക്കാന്‍ 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.