ഹൈദരാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ സംഭാവന നല്‍കി തെലുങ്ക് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. ആര്‍എസ്എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിയ്ക്കാണ് 30 ലക്ഷം രൂപയും ഇതോടൊപ്പം 11,000 രൂപയുടെ ചെക്കും പവന്‍ കല്യാണ്‍ കൈമാറിയത്.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു വേണ്ടി എന്റെ വകയായി 30 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. സംഭാവനയെ കുറിച്ച് കേട്ടപ്പോള്‍ തന്റെ സ്റ്റാഫും സംരംഭത്തില്‍ പങ്കാളികളായി. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇതേ ആവശ്യത്തിനായി 11,000 രൂപ സമാഹരിച്ചെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.