എഡിൻബർഗ്: സൗത്ത് ഷെറ്റ്ലാൻഡ് ദ്വീപുകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി ചിലി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചിലി തലസ്ഥാനമായ സാന്‍റിയാഗോയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
എന്നാൽ, സൂനാമിക്ക് സാധ്യതയില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഇറക്കിയ ബുള്ളറ്റിനിൽ പറയുന്നു. തെക്കൻ അക്ഷാംശ രേഖ 61.7 ഡിഗ്രിയിലും പടിഞ്ഞാറൻ രേഖാംശ രേഖ 55.6 ഡിഗ്രിയിലുമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല.