ന്യൂ ഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ ‘ഇസഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡല്‍ഹി പൊലീസിന്റെ സുരക്ഷയാണുണ്ടായിരുന്നത്.
8-12 സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ഇനിമുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്. നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.