മസ്‌കത്ത്: ഒമാനില്‍ 171 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,32,317 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1,24,579 പേര്‍ ഇതിനോടകം തന്നെ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനമാണ്. 1516 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 84 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലുള്ളത്. ഇതില്‍ 24 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.