ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ ഒന്‍പത് കോടി അറുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,63,803 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. 4.11 ലക്ഷം പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ 1,05,96,442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13,000 ത്തിലധികം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 1,94,201 പേരാണ് വൈറസ് ബാധിച്ച് ചികത്സയിലുള്ളത്. 1,02,45,092 പേര്‍ രോഗമുക്തി നേടി.കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.52 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.11 ലക്ഷം പേര്‍ മരിച്ചു.