ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോർഡിലെത്തി. കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 87 കടന്നു. ഡീസൽ 80 രൂപയുടെ അടുത്തുമെത്തി.
നാലാം തവണയാണ് ഈ മാസം ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി പെട്രോളിന് 1.26 രൂപയും ഡീസലിന് 1.36 രൂപയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ വില വർധന ഉണ്ടായത്. എന്നാൽ ഈ വർഷത്തെ ആദ്യമാസം തന്നെ സൂചിപ്പിക്കുന്നത് അതിൽ കൂടുതൽ തവണ ഇത്തവണ വിലവർധന ഉണ്ടാകുമെന്നാണ്.