റിയാദ്: റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളില്‍ തീപിടുത്തമുണ്ടായി. റിയാദ് നഗരത്തിലെ തെക്ക് ഭാഗത്ത് പഴയ അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളിലാണ് ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന തീ അണച്ചു. അതേസമയം, തീപിടുത്തത്തില്‍ ആളപായമില്ല. ആളപായമില്ല. തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനും ആഘാതം കുറയ്ക്കാനും സഹായിച്ചതായി സിവില്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്തു.