മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അടിയന്തരമായി വൈദ്യ സഹായം തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1991 പത്മശ്രീയും 2006 ല്‍ പത്മഭൂഷണും 2018 ല്‍ പത്മ വിഭൂഷനും നല്‍കി രാജ്യം ആദരിച്ച സംഗീത പ്രതിഭയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, വിഖ്യാത ഗായിക ലത മങ്കേഷ്‌കര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.