മസ്‌കത്ത്: കര അതിര്‍ത്തികള്‍ അടയ്ക്കാനൊരുങ്ങി ഒമാന്‍. ഇന്ന് ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. നാളെ വൈകിട്ട് ആറുമണി മുതല്‍ ഒരാഴ്ച്ചത്തേക്കാണ് അതിര്‍ത്തികള്‍ അടക്കുക.
കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.മാസ്‌ക്ക് ധരിക്കാത്തതും ടെന്റുകളിലും മറ്റിടങ്ങളിലും നിരവധി ആളുകള്‍ പങ്കെടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ രോഗ വ്യാപനത്തിന് കാരണമാകും. നിയമലംഘകര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.