ജയ്പുര്‍: രാജസ്ഥാനില്‍ ബസ് വൈദ്യുത കമ്ബിയില്‍ തട്ടിയുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് ചഗന്‍ ലാല്‍ ഗോയല്‍ ജില്ല ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപം തീപിടുത്തം ഉണ്ടായത്. ബാര്‍മിര്‍ ജൈനക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന അജ്മീര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവര്‍ വാഹനമോടിച്ചത്. എന്നാല്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ ബസ് വൈദ്യുത കമ്ബിയിലിടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അനുശോചനം അറിയിച്ചു.