ന്യൂഡല്‍ഹി: ഒമ്പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട ശേഷം രാജ്യത്ത് കര്‍ഷകര്‍ സമരം തുടരുന്നതിനിടെ കര്‍ഷക സംഘടനാ നേതാവിന് നോട്ടീസ് നല്കി എന്‍ഐഎ. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നല്‍കിയത്.
’സിക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് എന്‍ഐഎയുടെ നോട്ടീസ്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നാലെയാണ് എന്‍ഐഎ നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്.
വെള്ളിയാഴ്ച നടന്ന ചര്‍ച്ച 120 ശതമാനം പരാജയമെന്നായിരുന്നു ഓള് ഇന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. ദര്ശന് പാല് പ്രതികരിച്ചത്. ജനുവരി 26ന് ഇതര സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഒന്നടങ്കം ട്രാക്ടര്‍ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.