ബംഗളൂരു: ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നടി ലെനക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗളൂര്‍ വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് എത്തിയതുകൊണ്ടുതന്നെ കോവിഡിന്റെ വകഭേദമാണോയെന്നും സംശയമുണ്ട്.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇന്തോ-ബ്രീട്ടീഷ് സിനിമയായ ഫ്രൂട്ട്പ്രിന്റ്സ് ഓണ്‍ ദി വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനില്‍ എത്തിയത്. നടി നിമിഷാ സജയനും ലെനക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇരുവരും ബ്രിട്ടനില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്ന് തിരിച്ചത്. കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായാണ് ലെന ബംഗളൂരുവില്‍ ഉറങ്ങിയത്. നിലവില്‍ ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസൊലേഷനിലാണ് ലെന.