ന്യൂഡല്‍ഹി: രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തന്നെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണിലുള്ള അങ്കണവാടികള്‍ക്ക് ഇത് ബാധകമല്ല. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സുപ്രീം കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി നിര്‍ദേശിച്ചു.