തിരുവനന്തപുരം: സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കംപുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എകെ ബാലന് കമല്‍ അയച്ച കത്ത് പുറത്തായ സാഹചര്യത്തിലാണ് കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ആവശ്യപ്പെടുന്നത്.
കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്‌കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷ ക്ഷേമ പ്രവര്‍ത്തനമാണ് അക്കാദമിയില്‍ കമല്‍ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകന്റെ പദവിയാണ് കമലിന് അനുയോജ്യം.
സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളിലും കമലുള്‍പ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തേണ്ടത്. അല്ലാതെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവാക്കി പ്രവര്‍ത്തിക്കുന്ന നാടിന്റെ സമ്പത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലല്ലന്ന് കമല്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കില്‍ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമല്‍ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് വിവാദമായി മാറിയിരുന്നു. അതേസമയം നിയമനത്തിന്റെ മാനദണ്ഡം കമല്‍ പറയുന്ന കാര്യങ്ങളല്ലെന്ന് മന്ത്രി എകെ ബാലന്‍ മറുപടി നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.