വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന് പാര്‍ത്ഥിപനും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.
കൂടാതെ മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.