റിയാദ്: സൗദി അറേബ്യയില്‍ ഒന്നരലക്ഷത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി. എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രോഗവ്യാപനത്തിന്റെ തോതില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ സ്ഥിരത കൈവരിക്കാനായെന്നും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സൗദി സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഫലമാണിതെന്നും ഡോ. അല്‍ ആലി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കുറഞ്ഞെന്നും 91.4 ശതമാനം കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.