ന്യൂഡൽഹി: പ്രാദേശിക റേഡിയോ നിലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ച് പ്രസാര്‍ ഭാരതി. പ്രാദേശിക കേന്ദ്രങ്ങള്‍ ലയിപ്പിക്കും. കേരളത്തിലെ പ്രാദേശിക നിലയങ്ങള്‍ അടക്കമാണ് ലയിപ്പിക്കുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങള്‍ മാത്രമാവും പൂര്‍ണ രൂപത്തില്‍ പ്രവര്‍ത്തിക്കുക. നിലവിലെ ഏഴ് നിലയങ്ങള്‍ കേരളത്തില്‍ ഏകീകരിച്ച് മൂന്നാക്കും. ആകാശവാണി കേരളം, മലയാളം, റെയിന്‍ബോ എന്നിങ്ങനെ മൂന്നാക്കി ചുരുക്കാനാണ് പ്രസാര്‍ ഭാരതിയുടെ തീരുമാനം.
ഒക്ടോബറില്‍ നടന്ന പ്രസാര്‍ ഭാരതിയുടെ ബോര്‍ഡ് യോഗ തീരുമാനമാണ് പ്രാദേശിക നിലയങ്ങളുടെ പ്രസക്തി ഇല്ലാതാക്കിയത്. സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങള്‍ മാത്രമാവും പൂര്‍ണ രൂപത്തില്‍ പ്രവര്‍ത്തിക്കുക. മറ്റു നിലയങ്ങള്‍ ചെറിയ പരിപാടികള്‍ അയക്കുന്ന പ്രൊഡക്ഷന്‍ കേന്ദ്രങ്ങളെന്ന റോളിലാവും.