മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 114 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,29,888 ആയി ഉയര്‍ന്നു.
ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,456 ആയി. 1502 കോവിഡ് മരണങ്ങളാണ് ഒമാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.3 ശതമാനമാണ്. അതേസമയം, ജനിതക മാറ്റം സംഭവിച്ച കോവിഡ് കഴിഞ്ഞ ദിവസം ഒമാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.