ബെംഗളൂരു: വീണ്ടും ലഹരിവേട്ട. ബെംഗളൂരുവില്‍ രാസ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികള്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂര്‍ സ്വദേശികളായ അഷീര്‍, ഷെഹ്സിന്‍ എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 200 ഗ്രാമം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇലക്ട്രോണിക് സിറ്റിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാരാണ് പ്രതികള്‍.