ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ലെന്ന് രണ്ട് മാസമായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് മായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പും നിയന്ത്രണത്തിലാണ്.
ഇതിനു പിന്നാലെയാണ് ജാക്ക് മായെ കാണാതായത്. ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ എന്ന ടിവി ഷോയുടെ ഫൈനലില്‍ മാ അടുത്തിടെ ജഡ്ജായി സ്ഥാനമേറ്റെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ടിവി ഷോയുടെ വെബ്പേജില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ നീക്കംചെയ്തിട്ടുണ്ട്. പ്രൊമോഷണല്‍ വിഡിയോയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്
കഴിഞ്ഞ മാസം ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടും നിക്ഷേപമുള്ളയാളാണ് ജാക്ക് മാ. ഇന്ത്യയില്‍ പെടിഎം, സൊമാറ്റോ അടക്കമുള്ള ആപ്പുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.