ഗാസിയാബാദ്: ഉത്തർപ്രദേശ് ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഒരു ജൂനിയർ എഞ്ചിനിയർ അടക്കം മൂന്നുപേർ അറസ്റ്റിൽ. കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ ഇതുവരെ 25 പേർ മരിച്ചു. പരിക്കേറ്റ 15 പേർ ഗാസിയാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, അഡിജിപി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെയായിരുന്നു പൊതുശ്മശാനത്തിൽ ശവസംസ്‌ക്കാര ചടങ്ങ് നടക്കുന്നതിനിടെ പ്രധാന ഹാളിന്റെ മേൽക്കൂര തകർന്നുവീണ അപകടമുണ്ടായത്.