ന്യൂഡല്‍ഹി: കൊവാക്‌സിന്‍ നിര്‍മിക്കാന്‍ ഭാരത് ബയോടെക്കിന് ഡിസിജിഐ അനുമതി നല്‍കി. ഇതിനായി ലെെസന്‍സ് നല്‍കിയതിന് പിന്നാലെ പരീക്ഷണ ഘട്ടങ്ങളിലെ പുതിയ വിവരങ്ങള്‍ സമര്‍പ്പിക്കാനും ഡി സി ജി ഐ നിര്‍ദ്ദേശിച്ചു.
അതേസമയം രണ്ട് വാക്‌സിനുകളും 110 ശതമാനം സുരക്ഷിതമാണെന്നും ഒരുതരത്തിലുമുള്ള ആശങ്കയ്ക്ക് ഇടയില്ലെന്നും ഡി സി ജി ഐ വ്യക്കതാക്കി.
രാജ്യത്ത് ഇന്ന് രണ്ടു കോവിഡ് വാക്സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണു നല്‍കിയിരിക്കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്നാണു ഭാരത് ബയോടെക് കോവാക്സിന് നിര്‍മിച്ചത്.