ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തൊയ്ബ കമാന്‍ഡറുമായ സാക്കിര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇയാളെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനില്‍നിന്നുള്ള 10 ലഷ്‌കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. ആറ് വര്‍ഷത്തോളം പാകിസ്താനില്‍ തടവില്‍ കഴിഞ്ഞ സാക്കിര്‍ റഹ്മാന്‍ ലഖ്വി 2015ല്‍ ആണ് മോചിതനായത്.