ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍ നടത്തിയിരുന്നു. വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ 3 കോടി ജനങ്ങള്‍ക്കാണ് സൗജന്യമായി നല്‍കുക. തുടര്‍ന്ന് 27 കോടി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. ജൂലായ് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.