വിജയ് സേതുപതി ബോളിവുഡിലേക്ക്. സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
‘മുംബൈക്കാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്.
2017ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ‘മാനഗര’ത്തിൻറെ ഹിന്ദി റീമേക്ക് ആണ് മുംബൈക്കാർ.
വിജയ് സേതുപതി, വിക്രാന്ത് മസ്സേ, ടാനിയ മണിക്ടാല എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.
ഷിബു തമീന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷിബു തമീന്‍സ് നിര്‍മാണം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് മുംബൈക്കാർ.
12 വർഷത്തിനു ശേഷം സന്തോഷ് ശിവൻ ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘തഹാൻ’ ആണ് അദ്ധേഹത്തിന്റെ അവസാന ഹിന്ദി ചിത്രം.