ലാഹോര്‍: പാകിസ്താന് മുന്‍ വിദേശമന്ത്രിയും പ്രതിപക്ഷമായ പാകിസ്താന് മുസ്ലിം ലീഗ് (എന്‍) നേതാവുമായ ഖ്വാജ മുഹമ്മദ് ആസിഫിനെ അഴിമതി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ച കേസില്‍ ചൊവ്വാഴ്ച ആസിഫിനെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ആസിഫിെന്റ അറസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പ്രതിഷേധിച്ചു.
സൈനിക നേതൃത്വവും പ്രധാനമന്ത്രി ഇംറാന്‍ ഖാനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് അറസ്റ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.