തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് ടീമില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.നാല് പുതുമുഖ താരങ്ങളാണ് ടീമിലുള്ളത്. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രണ്ടാം തവണയാണ് സഞ്ജു കേരളത്തെ നയിക്കുന്നത്. ജനുവരി 10 ന് ആണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.
കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്ബി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി. ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിധുന്‍ പി കെ, അഭിഷേക് മോഹന്‍, വിനീപ് മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, റോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ് ശര്‍മ, റോജിത് കെ ജെ, ശ്രീരൂപ് എംപി.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ് ഇടം നേടിയിരുന്നു. ഓള്‍റൗണ്ടറായ മുഹമ്മദ് കൈഫ് ഇത് ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ സീസണില്‍ അണ്ടര്‍ 23 ടീമില്‍ ഉള്‍പ്പെട്ടിരുന്നു. 22 അംഗ ബംഗാള്‍ ടീമിനെ അഭിമന്യു ഈശ്വരന്‍ ആണ് നയിക്കുക.
എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാനുള്ള മുന്‍ ഇന്ത്യന്‍ താരം യുവരാജിന്റെ ശ്രമം പരാജയപ്പെട്ടു. പഞ്ചാബിനു വേണ്ടി കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ യുവരാജിനെ അറിയിച്ചു. പഞ്ചാബ് ടീമിന്റെ സാധ്യതാ പട്ടികയില്‍ യുവരാജ് ഉള്‍പ്പെട്ടിരുന്നു.