ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ വൈറസ് ബാധിച്ച് 23.92 ശതമാനം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതും രാജ്യത്തെ കോവിഡ് രോഗികളില്‍ 60 ശതമാനവും കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, രാജ്യത്തെ രോഗബാധിതരില്‍ 63 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളുമാണ്.
17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും കോവിഡ് ബാധിച്ചു. 45 നും 60 നും മധ്യേ പ്രായമുള്ള 26 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 14 ശതമാനവും കോവിഡ് രോഗികളായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നതായും, നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 2.7 ലക്ഷമാണെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
അതേസമയം, ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയും വാക്സിന്‍ ഫലപ്രദമാണെന്ന് ആരോഗ്യ ഉപദേഷ്ടാവ് പ്രൊഫ. കെ വിജയരാഘവന്‍.