ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ എട്ട് കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,41,138 പേര്‍ മരിച്ചു. 1.14 കോടി പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 1,02,08,725 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് വൈറസ് ബാധിച്ച് 2,76,028 പേരാണ് ചികിത്സയിലുള്ളത്. 1,47,940 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,91,146 പേര്‍ മരിച്ചു