ഹൈദരാബാദ്: രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഉച്ചയ്ക്ക് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
പൂര്‍ണ വിശ്രമം നിര്ദേശിച്ചിട്ടുള്ളതിനാല് സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഡിസംബര്‍ 25 ന് രാവിലെയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.