ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 17,64,185 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ ഇതുവരെ ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,39,757 പേര്‍ മരിച്ചു. രോഗമുക്കി നേടിയവരുടെ എണ്ണം 1.14 കോടി കടന്നു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു. മരണം 1.47 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 251 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.78 ശതമാനമായി വര്‍ദ്ധിച്ചു. ബ്രസീലില്‍ എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,90,815 പേരാണ് മരണമടഞ്ഞത്. അറുപത്തിനാല് ലക്ഷം പേര്‍ സുഖംപ്രാപിച്ചു.