ന്യൂഡല്‍ഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.