ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഷോപ്പിയാനിലെ കനിഗാം മേഖലയിലാണ് സംഭവം.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.