ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടതിനെ തുടര്‍ന്നാണ് നീക്കം. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദില്‍ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദില്‍ ആയിരുന്നു. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. അതേസമയം, കോവിഡ് പരിശോധനയില്‍ രജനീകാന്തിന്റെ ഫലം നെഗറ്റീവ് ആയിരുന്നു.