ന്യൂഡല്‍ഹി: പുതിയ കോവിഡ് വൈറസിന്റെ ഭീതി നിലനിൽക്കുമ്പോഴും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24,661 പേര്‍ 24 മണിക്കൂറിനിടെ രോഗ മുക്തരായി.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,01,46,846 ആയി. ഇന്നലെ മാത്രം 336 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 1,47,092 ആയി.
ഇതുവരെയായി 97,17,834 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 2,81,919 ആക്ടീവ് കേസുകള്‍ ആണ് രാജ്യത്ത് ഉള്ളത്.